കോട്ടയം: കോട്ടയത്ത് വയോധിക ബസ്സിടിച്ച് മരിച്ചു. എരുമേലി പൊര്യന്മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്. ബസ് വരുന്നത് കണ്ട് കൈ കാണിച്ച ശോശാമ്മ അതേ ബസ്സിടിച്ചാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ശ്രീനിപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ശോശാമ്മയെ ഇടിച്ചത്.
also read: അരികൊമ്പനെ തിരിച്ചെത്തിക്കണം! ചിന്നക്കനാലിലെത്തിയ അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു
കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ. ഇതിനിടെയാണ് ബസ്സ് വരുന്നത് കണ്ടത്.
ശോശാമ്മ കൈകാണിച്ചു. ബസ് അല്പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. സംഭവസ്ഥലത്ത് വെച്ചുതന്നെ ശോശാമ്മ മരിച്ചു.
Discussion about this post