ജലന്ധര്‍: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറില്‍ യാത്രയയപ്പ്. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും ആവശ്യപ്പെട്ടു.
യാത്രയപ്പ് ചടങ്ങുകള്‍ രൂപതയിലെ സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചാണ് നടക്കുന്നത്. ചടങ്ങില്‍ ഫ്രാങ്കോ മുളക്കല്‍ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസാണ് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടത്.
also read: മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു
ബലാത്സംഗ കേസിലെ വിധിക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചത്. ഫ്രാങ്കോ വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്.
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ തന്നെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. അതേസമയം, ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി ബിഷപ്പ് സ്ഥാനം സ്വയം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഫ്രാങ്കോ പറഞ്ഞത്.
Discussion about this post