ന്യൂഡല്‍ഹി: സാമ്പത്തിക നഷ്ടത്തില്‍ കൂപ്പുകുത്തിയിരിക്കുന്ന ജെറ്റ് എയര്‍വേയ്സിന് കരകയറാന്‍ എസ്ബിഐയുടെ കൈത്താങ്ങ്. ജെറ്റ് എയര്‍വേയ്സിന് 1500 കോടി വായ്പ അനുവദിക്കാന്‍ എസ്ബിഐ തീരുമാനിച്ചതായാണ് സൂചന. ജെറ്റ് എയര്‍വേയ്സുമായും എസ്ബിഐയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി എട്ടിന് ജെറ്റ്എയര്‍വേയ്സ് കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിന് കടം നല്കിയവരും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷമാവും വായ്പയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളിലൊന്നായ ജെറ്റ് എയര്‍വേയ്സ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ധന വിലയിലെ വര്‍ധനവും മറ്റ് വിമാന കമ്പനികളില്‍ നിന്ന് നേരിടുന്ന മത്സരവുമാണ് ജെറ്റ് എയര്‍വേയ്സിനെ തകര്‍ക്കുന്നത്.
Discussion about this post