തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചുദിവസം മാത്രം പിന്നിടുന്നതിനിടെ നവവധു ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ പിതാവ് തുടക്കം മുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയുടെ മരണത്തിലാണ് പിതാവ് പ്രഭാകരന്റെ പ്രതികരണം. 22കാരിയായ സോനയെ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സോനയുടെ മരണത്തിന് ശേഷം വിപിൻ നൽകിയ മൊഴിയാലാണ് കുടുംബത്തിന് സംശയം തോന്നിയത്. വിപിൻ ഒൻപതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. ഭർതൃവീട്ടിൽ പ്രശ്‌നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു.
സോനയെ ഞായറാഴ്ച രാത്രിയാണു സോനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, വിപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
സോനയും ഭർത്താവും ശനിയാഴ്ച ഉച്ചയ്ക്കു സോനയുടെ വീട്ടിലെത്തിയിരുന്നു. മോൻ കടയിൽനിന്നു ഭക്ഷണം പാഴ്‌സൽ വാങ്ങിയാണുവന്നത്. രാത്രി എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിച്ചെന്നും ഇന്നലെ പള്ളിയിൽ പോയിവന്നു യാത്രപറഞ്ഞു തിരികെ പോയതാണെന്നും പ്രഭാകരൻ പറയുന്നു.
പിന്നീട് തലവേദനയാണെന്നു പറഞ്ഞ് മകൾ വൈകിട്ടു ഫോൺ വിളിച്ചിരുന്നു. രാത്രി ഒന്നരയ്ക്കു വീടിന്റെ അടുത്തുള്ള പയ്യനാണു സംഭവം വിളിച്ച് അറിയിക്കുന്നത്. സോന കടുംകൈ ചെയ്തു. മെഡിക്കൽ കോളജിൽ കൊണ്ടുപോയിരിക്കുകയാണെന്നാണ് പറഞ്ഞതെന്ന് സോനയുടെ പിതാവ് വിശദീകരിച്ചു.
അതേസമം, ഒൻപതുമണിയായപ്പോൾ ഉറങ്ങിപ്പോയെന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ സോന തൂങ്ങിനിൽക്കുന്നത് കണ്ടുവെന്ന വിപിന്റെ മൊഴിയിലാണ് ഇവർക്ക് സംശയം. സോനയെ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും വിപിൻ പറയുന്നുണ്ട്.
ഒൻപതുമണിക്കു ഉറങ്ങിപ്പോയെന്നതിൽ സംശയമുണ്ട്. എന്താണ് സംഭവിച്ചതെന്നു അറിയില്ല, ദുരൂഹതയുണ്ടെന്നാണ് സോനയുടെ പിതാവ് പറയുന്നത്. അതേസമയം, വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് മോൾ പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കട പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നത്.
Discussion about this post