തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശ്രദ്ധ നേടി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റോഡ് സുരക്ഷ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരളപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ എന്ന പോസ്റ്ററാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്. ‘തല മുഖ്യം ബിഗിലെ.. ഹെല്‍മെറ്റും’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
also read: ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തി, ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കൂടാതെ നിയമസഭ മന്ദിരത്തിന് മുന്നിലൂടെ ശരിയായി ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന ബൈക്ക് യാത്രക്കാരന്റെ ചിത്രമടങ്ങിയ പോസ്റ്ററും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മാറ്റി കേരളത്തിന്റെ തലസ്ഥാനം എറണാകുളമാക്കണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിനെതിരെ സംസ്ഥാനത്തൊട്ടാകെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരും ഇതിനെ എതിര്‍ത്തിരുന്നു.
Discussion about this post