തൃശൂര്‍: കേരളത്തില്‍ വീണ്ടും പനി മരണം. തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുരിയച്ചിറ സ്വദേശിനി അനീഷ സുനില്‍ (35), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന് ബീബി (28) എന്നിവരാണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. വളര്‍കാവ് കൊറ്റപ്പുള്ളി സുനില്‍ കുമാറിന്റെ ഭാര്യയാണ് അനിഷ. മക്കള്‍ അഞ്ചല്‍, അനന്യ.
ഇരുവരെയും എലിപ്പനിയാണ് ബാധിച്ചത് എന്ന സംശയമുണ്ട്. അതേസമയം, ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ പനി ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്.
Discussion about this post