തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് ശേഷം ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി നേതാവും എംപിയുമായ വി മുരളീധരന്. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്നാണെന്നും എന്നാല്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ക്കാണ് സിപിഎം സര്‍ക്കാരിന്റെ പിന്തുണയോടെ നേതൃത്വം നല്‍കുന്നതെന്നും വി മുരളീധരന് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
കേരളത്തെ കലാപ ഭൂമിയാക്കാനാണ് അര്‍എസ്എസിന്റെ ശ്രമമെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അത് നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post