തിരുവനന്തപുരം : തിരുവനന്തപുരത്തെ പൊന്മുടി വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേര് സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.
വിനോദ സഞ്ചാര മേഖലയായ പൊന്മുടിയുടെ 22 ആം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്.
also read: റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ കാറിടിച്ചു, 13കാരന് ദാരുണാന്ത്യം, അപകടം വീടിന് മുന്നില്‍ വെച്ച്
അഞ്ചലില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം, ഇവിടെ മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാര്‍ അറിയിച്ചത്.
Discussion about this post