വെള്ളരിക്കുണ്ട്: പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിന് തയ്യാറെടുക്കവെ സാമ്പത്തിക ബുദ്ധിമുട്ട് വഴിമുട്ടിയതോടെ വിഷം കഴിച്ച വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാസർകോട് മാലോം ദർഘാസിൽ എടക്കാനം സ്വദേശി കെആർ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പ്ലസ് ടു പഠനം കഴിഞ്ഞിരിക്കുകയായിരുന്നു അഭിജിത്ത്. സുഹൃത്തുക്കൾക്ക് ഒപ്പം ബാംഗ്ലൂരിൽ മെഡിക്കൽ വിഭാഗത്തിൽ പഠിക്കാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പരാധീതയിൽ വിഷമിച്ച വിദ്യാർത്ഥി ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രിയോടെയാണ് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അവശനിലയിൽ കാണപ്പെട്ട അഭിജിത്തിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു,
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്ന വിദ്യാർത്ഥിയിൽ നിന്നും കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു.
എടക്കാനത്തെ കെപി രാജേഷ് – അനിത ദമ്പതികളുടെ മകനാണ്. സഹോദരൻ: രഞ്ജിത്ത്. വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Discussion about this post