ബംഗളൂരു: വസ്ത്രങ്ങൾ വിൽപനയ്ക്ക് വെച്ച തെരുവിൽ വെച്ച് ഡച്ച് യൂട്യൂബറെ പ്രാദേശിക വ്യാപാരി കൈയേറ്റം ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് കൈ പിടിച്ച് തിരിച്ച യൂട്യൂബർക്ക് നേരെ ആക്രമണമുണ്ടായത്.
ബംഗളൂരുവിലെ ചിക്ക്പേട്ടിന് സമീപമാണ് സംഭവമുണ്ടായത്. വസ്ത്ര വ്യാപാര കടകൾക്ക് പ്രശസ്തമായ സ്ഥലമാണ് ചിക്ക്പേട്ട്. പെഡ്രോ മോട്ട എന്ന് പേരുള്ള യൂട്യൂബർക്കാണ് ദുരനുഭവം.
ഞായറാഴ്ച ചിക്ക്പേട്ട് മാർക്കറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവമെന്ന് വ്ളോഗർ പറയുന്നു. ഇയാൾ വീഡിയോ പകർത്തുന്നതിനിടെ വ്യാപാരികളിലൊരാൾ ഇയാളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി.
ALSO READ- മദ്യപിച്ച് ഫിറ്റായി, റെയില്‍വേ ട്രാക്കില്‍ സുഖനിദ്ര: കൊല്ലത്ത് യുവാവിന് രക്ഷയായി ലോക്കോ പൈലറ്റിന്റെ കരുതല്‍
‘ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയിൽ ആക്രമിക്കപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് പെഡ്രോ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘ഒരാൾ എന്റെ കൈ പിടിച്ചൊടിക്കാനും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എന്റെ പിന്നാലെ കുതിക്കുകയും ചെയ്തു. ‘- എന്നും ഇയാൾ യൂട്യൂബ് വിവരണത്തിൽ എഴുതിയിട്ടുണ്ട്.
Discussion about this post