കൊച്ചി: ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ പ്രശസ്തയായ നടിയാണ് പ്രിയാ വാര്യര്‍. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘അഡാര്‍ ലവ്’ലെ ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയവാര്യര്‍. ഗാനരംഗത്തിലുള്ള
പുരികമുയര്‍ത്തലും ഒരൊറ്റ കണ്ണിറുക്കലും കൊണ്ട് വന്‍ പ്രശസ്തിയാണ് താരത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ആ വൈറല്‍ രംഗത്തിനെ കുറിച്ച് പ്രിയ പറഞ്ഞ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. കണ്ണിറുക്കലും പുരികമുയര്‍ത്തലും തന്റെ ഐഡിയയായിരുന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയ പറഞ്ഞത്.
ഈ അവകാശവാദം വൈറലായതോടെ ഇക്കാര്യം നിഷേധിച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്നെ രംഗത്തെത്തി. മാത്രമല്ല, അഞ്ചു വര്‍ഷമായില്ലേ, കുട്ടിക്കു ഓര്‍മക്കുറവു കാണുമെന്നും ഇങ്ങനെ ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് വലിയചന്ദനാദി സമര്‍പ്പിക്കുകയാണെന്നും സംവിധായകന്‍ ഹാസ്യരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടു കൂടിയായിരുന്നു ഒമറിന്റെ പ്രതികരണം.
പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിുള്ള അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്. അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേര്‍ളി ചോദിക്കുന്നു.
ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയര്‍ത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു.
വിഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു തന്നെ ട്രോളി കൊണ്ട് രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദ്യം. അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്.
Discussion about this post