തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിൽ വെച്ചാണ് സംഭവം.
അതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇയാൾ ശല്യം ചെയ്തത്.
കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യംചെയ്തിരുന്നുവെന്നും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് യുവതി പരാതിപ്പെട്ടത്.
ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post