ചെന്നൈ: ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ആരാധകരോട് ആഹ്വാനം ചെയ്ത് നടന്‍ ചിരഞ്ജീവി. ട്രെയിന്‍ ദുരന്തത്തില്‍ 238 പേര്‍ മരിക്കുകയും 900-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അപകടമേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോടാണ് ചിരഞ്ജീവിയുടെ ആഹ്വാനം. രക്തം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറീസയിലെ ദാരുണമായ കോറോമാണ്ടല്‍ എക്സ്പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Utterly shocked at the tragic Coromandel express accident in Orissa and the huge loss of lives! My heart goes out to the bereaved families.
I understand there is an urgent demand for blood units to save lives. Appeal to all our fans and good samaritans in the nearby areas to…— Chiranjeevi Konidela (@KChiruTweets) June 3, 2023
Discussion about this post