മുംബൈ: ഒഡിഷയിലെ ട്രെയിന്‍ അപകടം ഇന്ത്യയുടെ കണ്ണീരായി മാറിയിരിക്കുകയാണ്. 280 പേരാണ് ദുരന്തത്തിനിരയായി മിനിറ്റുകള്‍ക്കുള്ളില്‍ ഇല്ലാതായത്. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ച് ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്സാണ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആദ്യം പാളം തെറ്റുന്നത്. പന്ത്രണ്ട് കോച്ചുകളാണ് പാളം തെറ്റി എതിര്‍വശത്തുള്ള പാളത്തില്‍ വീണത്.
ദാരുണ ദുരന്തത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് ലോകം. കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി കുറിച്ചതിങ്ങനെ, ”ദാരുണവും ലജ്ജാകരവുമാണ്. 3 ട്രെയിനുകള്‍ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഓം ശാന്തി.”
Tragic and very shameful. How can 3 trains be involved in this age and time? Who is answerable? Prayers for all the families. Om shanti. https://t.co/6qa5AYufOV
— Vivek Ranjan Agnihotri (@vivekagnihotri) June 3, 2023
‘ഭയാനകം, വലിയൊരു ദുരന്തം’ നടന്‍ മനോജ് ബാജ്‌പേയി പ്രതികരിച്ചു. ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ദാരുണമായ ട്രെയിന്‍ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോള്‍ ട്വീറ്റ് ചെയ്തു.
”അപകടത്തെ കുറിച്ച് കേട്ടതില്‍ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ, ഈ നിര്‍ഭാഗ്യകരമായ അപകടത്തില്‍ നിന്ന് കുടുംബങ്ങളെയും പരുക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നല്‍കുകയും ചെയ്യട്ടെ,” സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
Really saddened to hear abt the accident,May God rest the souls of the deceased in peace,Protect n give strength to the families n the injured from this unfortunate accident.
— Salman Khan (@BeingSalmanKhan) June 3, 2023
‘ഹൃയഭേദകം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി.” അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
Discussion about this post