വരാണസി:ആര്‍ബിഐ രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചിരിക്കുകയാണ്. പ്രഖ്യാപനം വന്നതിന് പിന്നാലെ കൈയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാന്‍ പലരും പല വഴികളും തേടുന്നുണ്ട്. അതിലൊരു വീഡിയോയാണ് വൈറലാകുന്നത്.
ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
പെട്രോളടിച്ച ശേഷം രണ്ടായിരം രൂപ നല്‍കിയ ആളുടെ വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന പമ്പ് ജീവനക്കാരനാണ് വീഡിയോയില്‍ @NigarNawab എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘യുപിയിലെ ജലൗണിലെ പെട്രോള്‍ പമ്പില്‍ 2000 -ത്തിന്റെ നോട്ട് നല്‍കിയപ്പോള്‍ ജീവനക്കാര്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ടാങ്കില്‍ നിന്ന് ഒഴിച്ച പെട്രോളും ഊറ്റിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
यूपी के जालौन में पेट्रोल पंप पर 2000 का नोट दिया
कर्मचारियों ने नोट लेने से मना कर दिया। बाद में डाला पेट्रोल भी टंकी से निकाल लिया
वीडियो सोशल मीडिया पर हुआ वायरल pic.twitter.com/mpuvb2usEd
— Nigar Parveen (@NigarNawab) May 22, 2023
Discussion about this post