വയനാട്: വിദേശത്തുള്ള ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഇരുപത്തേഴുകാരി പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി പ്രദേശ വാസിയായ ഇരുപത്താറുകാരനായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്.
പിന്നീട് കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇരുവരെയും വയനാട് ജില്ലയിലെ വൈത്തിരിയിൽനിന്നാണ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതിയാണ് യുവതി 26കാരനൊപ്പം ഇറങ്ങിത്തിരിച്ചത്. കാണാനില്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിദേശത്തുള്ള ഭർത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കൾ പരാതി നൽകി.
also read- ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലെത്തി: ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്.
Discussion about this post