കോട്ടയം: ജോലിക്കിടെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ച് വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. വന്ദനയുടെ കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറയാന്‍ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദര്‍ശിച്ച് അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആ കുടുംബത്തിന്റെ ജീവിതത്തില്‍ അവശേഷിക്കുന്ന സ്വപ്നങ്ങള്‍ പൊലിഞ്ഞു പോയെന്നും ഒരു കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും ദുരന്തത്തെക്കാള്‍ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകള്‍ വരുത്തേണ്ടിയിരിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post