കൊല്ലം: വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റശ്രമം. കൊല്ലത്താണ് സംഭവം. അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുമുല്ലവാരം സ്വദേശി വിഷ്ണുവാണ് (31) ഡോക്ടര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചത്.
മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. വീട്ടുകാരുടെ പരാതിയിലായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. . മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കൈവിലങ്ങ് വച്ച് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിലുണ്ടായിരുന്ന ഡോ. ജാസ്മിനെ കാണിച്ചു.
അക്രമാസക്തനായ വിഷ്ണു കാലുയര്‍ത്തി മേശയില്‍ ചവിട്ടി. ആശുപത്രിയില്‍ ബഹളം കൂട്ടിയതോടെ ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഓടിമാറി. പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് പിടിച്ചുനിറുത്തി.
also read: ‘രാഹുല്‍ ജി..നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു’; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി
ഇതിനിടെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ജീവിതം തീര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിശോധിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ ഇയാളെ പൊലീസ് തിരികെക്കൊണ്ടു പോയി ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post