ന്യൂഡല്‍ഹി: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ വിജയശതമാനം പിന്നിലാണ്. 87.33 ആണ് ഇത്തവണത്തെ വിജയ ശതമാനം.
കഴിഞ്ഞ വര്‍ഷം ഇത് 92. 71 ശതമാനമായിരുന്നു. രാജ്യത്ത് തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയശതമാനമുള്ളത്. 99.91 ശതമാനമാണ് വിജയം. തൊട്ടുപിന്നില്‍ ബംഗളൂരു മേഖലയാണ് (98.64 ശതമാനം).
78.05വിജയ ശതമാനമുള്ള പ്രയ്ഗ്രാജ് ആണ് ഏറ്റവും പിന്നില്‍. അതേസേമയം, ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാണ് വിജയത്തില്‍ മുന്നില്‍. പെണ്‍കുട്ടികള്‍ 90.68 ശതമാനവും, ആണ്‍കുട്ടികള്‍ 84.67 ശതമാനവുമാണ് നേടിയത്.
ഈ വര്‍ഷം 39 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.
Discussion about this post