കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച സന്ദീപ് അക്രമാസക്തനായത് എക്സറേ എടുക്കാൻ കൊണ്ടുപോവുമ്പോഴെന്ന് കൂടെ ഉണ്ടായിരുന്ന ബിനു. മുറിവ് പരിശോധിച്ച ശേഷം എക്സറേ എടുക്കാൻ പോകുമ്പോഴായിരുന്നു സന്ദീപ് ഡോ. വന്ദനയ്ക്കുനേരെ ആക്രമണം നടത്തിയതെന്ന് ചികിത്സയിലിരിക്കുന്ന ബിനു പ്രതികരിച്ചു.
സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റാണ് ബിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ‘സന്ദീപിന്റെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം കഴുത്തിന് കുത്തുകയും പിന്നെ ഹോം ഗാർഡിന്റെ തലയ്ക്കുമാണ് കുത്തിയത്.’- ബിനു പറഞ്ഞു.
തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. പോലീസ് കൊണ്ടുപോയപ്പോൾ പരിചയക്കാരനായതിനാൽ ഒപ്പം പോയതാണെന്നും സിപിഎം പ്രാദേശിക പ്രവർത്തകൻ കൂടിയായ ബിനു പറഞ്ഞു.
Discussion about this post