തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെക്കുറിച്ച് പ്രതികരിച്ച് നെടുമ്പന സ്കൂള്‍ പ്രധാന അധ്യാപിക സൂസന് ജോര്‍ജ്. സ്കൂളില്‍ സന്ദീപ് പ്രശ്നക്കാരനായിരുന്നില്ല. മാര്‍ച്ച് 31 വരെ സ്കൂളില്‍ എത്തിയിരുന്നതായി പ്രധാന അധ്യാപിക സൂസന് ജോര്‍ജ് പറഞ്ഞു.
വിലങ്ങറയില്‍ അധ്യാപകനായിരുന്ന സന്ദീപ് 2021ല്‍ നെടുമ്പനയിലെത്തിയത് സംരക്ഷിത അധ്യാപകനായിട്ടാണ്. കുട്ടികളോടും മറ്റും നല്ല രീതിയിലുള്ള പെരുമാറ്റം ആയിരുന്നു. സ്കൂളിലെ സഹ അധ്യാപകരോടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. സ്കൂള്‍ സമയം കഴിഞ്ഞാല്‍ പോകും, ആരോടും വലിയ അടുപ്പത്തിന് നില്‍ക്കാറില്ല. 2021 ലാണ് സന്ദീപിനെ സംരക്ഷിത അധ്യാപകനായിട്ട് നെടുമ്പന യുപി സ്കൂളില്‍ നിയമിക്കുന്നത്.
മാര്‍ച്ച് സ്കൂള്‍ അടച്ചതിന് ശേഷം സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോഴൊന്നും പങ്കെടുത്തില്ല. അമ്മയ്ക്ക് സുഖമില്ലെന്ന കാരണമാണ് അന്ന് അറിയിച്ചതെന്നും സഹഅധ്യാപകര്‍ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ സ്കൂളില്‍ അഡ്മിഷന് നടക്കുന്ന സമയമാണ്. ഈ സംഭവം സ്കൂളിലെ അധ്യാപനെന്ന നിലയില്‍ അഡ്മിഷനെ ബാധിച്ചേക്കാമെന്നും സഹ അധ്യാപകര്‍ പറഞ്ഞു.
Discussion about this post