2018ലെ പ്രളയ കാലത്ത് കൈമെയ് മറന്ന് സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയ നടൻ ടൊവീനോ തോമസ് പല കോണുകളിൽ നിന്നും വിമർശനം കേട്ടിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് താരത്തിന്റെ പ്രവർത്തിയെന്നും സ്വന്തം സിനിമയുടെ പ്രമോഷനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും വിമർശനങ്ങൾ താരം കേട്ടിരുന്നു. ആ വാക്കുകൾ തന്നെ വേദനിപ്പിച്ചിരുന്നെന്നും ടൊവീനോ തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ടൊവീനോ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ‘2018’ എന്ന സിനിമ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. അന്ന് പ്രളയം സ്റ്റാർ എന്ന് വിളിച്ച് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ടൊവീനോയുടെ ഈ വിജയമെന്നാണ് പ്രശംസ ഉയരുന്നത്.
2018 സിനിമയുടെ അവസാനം ടോവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണെന്ന് പറയുകയാണ് നടി റോഷ്‌ന ആൻ റോയ്.
താത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കേരളത്തിലെ വെള്ളപ്പൊക്കം ‘ മരണം വരെയും മറക്കാനാവില്ല … സർവ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം 2018..
2018-ന്റെ അവസാനം ടോവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്..!
താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ,
‘പ്രളയം സ്റ്റാർ’ എന്നുവിളിച്ചപഹസിക്കപ്പെട്ട ടോവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.
സിനിമ കണ്ടിറങ്ങിയപ്പോൾ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു 🥰. Housefull ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങൾ ആയി.❤. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മൾ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.
Vfx ആണോ ഒറിജിനൽ ആണോ എന്ന് അറിയാൻ പറ്റാത്ത തരത്തിൽ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത് .jude Antony ❤ ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി ❤️ @judeanthanyjoseph Tovino Thomas പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യർക്കുള്ള മറുപടി ആണ് “അനൂപ്.
നിങ്ങൾ ഒരു അസാധ്യ നടൻ ആണ് ❤️ @tovinothomas
Asifali, chakkochan, lal, nareyn, vineeth sreenivasan, വലിയ താര നിരയുള്ള ഈ സിനിമ തീയേറ്ററിൽ തന്നെ കാണണം .. ❤കൊച്ച് കുട്ടികൾ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു ❤️❤️
Discussion about this post