കോട്ടയം: സിനിമ ചിത്രീകരണത്തിനിടെ പാലായില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതായി പരാതി. ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ആന്റണി’യുടെ ചിത്രീകരണത്തിനെതിരെ പാല നഗരസഭയാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കലക്ടര്‍ക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിന് നഗരസഭ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി.
‘പാപ്പന്’ എന്ന സൂപ്പര്‍ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി. ‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ വീണ്ടും ഒന്നിക്കുകയാണ് ചിത്രത്തില്‍.
കല്യാണി പ്രിയദര്‍ശനും ആശ ശരത്തും ചിത്രത്തിന്റെ ഭാഗമാണ്. ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ചിത്രമായിരുന്നു. കാട്ടാളന് പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ്ജ് എത്തിയത്. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ് പ്രേക്ഷകര്‍ക്ക്. ‘ഇരട്ട’ എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.
Discussion about this post