കൊല്ലം: വാഹനാപകടത്തില്‍ ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴിയാണ് അപകടമുണ്ടായത്.
കാറിന്റെ ഡ്രൈവര്‍ സുനിലും അപകടത്തില്‍ മരണപ്പെട്ടു. കൊല്ലം മങ്ങാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. കാറില്‍ മിനിക്ക് ഒപ്പമുണ്ടായിരുന്ന മരുമകള്‍ രേഷ്മയ്ക്കും ചെറുമകള്‍ സന്സ്കൃതിക്കും പരിക്കേറ്റു.
also read: അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ഷെഡ് തകര്‍ത്തു
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് വാങ്ങി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
Discussion about this post