തൃശൂര്‍: ചാലക്കുടി-തൃശൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശി മോഹന്‍ സിംഗാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രാജേഷിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
ചാലക്കുടി- തൃശൂര്‍ ദേശീയപാതയില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്ന ലോറിയില്‍ നിന്നും സാധനങ്ങള്‍ റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു.
കളമശേരിയില്‍ നിന്നും ചെന്നൈയിലെ എംആര്‍എഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭരമേറിയ മെറ്റല്‍ ഉപകരണങ്ങള്‍ കയറു പൊട്ടി ലോറിയില്‍ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
റോഡരികില്‍ പെയിന്റ് ചെയ്യുകയായിരുന്ന ആന്ധ്ര സ്വദേശികളായ മോഹന്‍ സിംഗ്, രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്. മോഹന്‍ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പെരുമ്പാവൂര്‍ ഇകെകെ കമ്പനിയിലെ തൊഴിലാളികളാണ്.
Discussion about this post