കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ മലയാള സിനിമാനടന് മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം. മാമുക്കോയ ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്.
ഏപ്രില്‍ 24ന് രാത്രി ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മാമുക്കോയ കുഴഞ്ഞുവീണത്. പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വണ്ടൂരിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റി
Discussion about this post