തളിക്കുളം: മലയാളി യുവാവിന് വധുവായി റഷ്യന്‍ യുവതി. തളിക്കുളം തണ്ടയാന് വീട്ടില്‍ ഹിരണ്‍ ദത്തിന്റെ മകന് ജെതിന്ദത്താണ് റഷ്യന്‍ യുവതി കരീനയെ താലികെട്ടി സ്വന്തമാക്കിയത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ദുബായിലെ ഹുവായ് ചൈനീസ് കമ്പനുയില് സോളാര്‍ എനര്‍ജി എക്സ്പെര്‍ട്ടായി ജോലിചെയ്യുകയാണ് ജെതിന്‍. അതേ കമ്പനിയില്‍ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങിന്റെ ചുമതല വഹിക്കുകയാണ് കരീന.
also read: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; ജാഗ്രതാ നിർദേശവുമായി യുപി എടിഎസ്
ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം തളിക്കുളത്ത് വെച്ചാണ് നടന്നത്. ചടങ്ങില്‍ കരീന കേരളീയ ശൈലിയില്‍ വസ്ത്രം ധരിച്ചാണ് വിവാഹ വേദിയിലെത്തിയത്.
also read: ആവ്താ രെഹ്ജോ സർ! ജയ് ശ്രീ കൃഷ്ണൻ; മോഡിക്ക് ഒപ്പം ചെലവിട്ട 45 മിനിറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദൻ
കരീനയുടെ കുടുംബാംഗങ്ങളും റഷ്യയില്‍ നിന്ന് എത്തിയിരുന്നു. കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍ അന്തരിച്ച ടി.ആര്. ചന്ദ്രദത്തിന്റെ കൊച്ചുമകനാണ് ജെതിന്‍. മന്ത്രി ആര്. ബിന്ദു വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post