ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. സനാതനപുരം വാര്‍ഡില്‍ കാര്‍ത്തികയില്‍ മാലാ ശശിയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ ബൈപ്പാസില്‍ വെച്ചാണ് അപകടം. മാതാ സീനിയര്‍ സെക്കന്ററി സ്കൂളിലെ സയന്‍സ് അധ്യാപിയാണ് മാല. സ്കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുന്നതിനിടെ മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ മാലയെ ഉടനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മെഡിക്കല്‍ വിദ്യാര്‍ഥിയായ അനീഷ് കുമാര്‍, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അശ്വിന് കുമാര്‍ എന്നിവര്‍ മക്കളാണ്. ഭര്‍ത്താവ് അനില്‍കുമാര്‍ ഷാര്‍ജയിലാണ്.
Discussion about this post