ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശനം വലിയചർച്ചയ്ക്ക് കാരണമായതിന് പിന്നാലെ; താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമോ എന്ന് പരിശോധിക്കാൻ ആരാധക സംഘടനയുടെ നീക്കം. താരത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ സർവേ ആരംഭിച്ചിരിക്കുകയാണ് വിജയ് മക്കൾ ഇയക്കം.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്നങ്ങൾ, നിർണായക സ്വാധീനമുള്ള വ്യക്തികൾ, കഴിഞ്ഞ അഞ്ചു വർഷമായി തിരഞ്ഞെടുപ്പിൽ വിജയികളായവരുടെ വിവരങ്ങളൊക്കെ ശേഖരിക്കുകയാണ് ഈ ഘട്ടത്തിൽ. വിജയ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കളത്തിലിറങ്ങണോ എന്ന് പരിശോധിക്കാനാണ് നീക്കങ്ങൾ.
ആരാധകർ പ്രത്യേക ഫോം വിതരണം ചെയ്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിൽ സംഘടനയുടെ ജില്ലാ യോഗങ്ങൾ തുടങ്ങി. സംഘടനയിലേക്ക് കൂടുതൽ ആളുകളെ ചേർത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനും ശ്രമമുണ്ട്.
ALSO READ- വിക്ടര്‍ ടി തോമസ് ഇനി ബിജെപിയില്‍; പ്രകാശ് ജാവേദ്ക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പല സിനിമയിലൂടെ വിമർശിച്ചതിനെത്തുടർന്ന് ബിജെപിയിൽനിന്ന് രൂക്ഷമായ എതിർപ്പും വിമർശനവും വിജയ് നേരിട്ടിരുന്നു. അതുകൊണ്ട് കമൽഹാസനെപ്പോലെ ബിജെപിയെ എതിർത്തു കൊണ്ടുതന്നെയാകും വിജയ്യുടെ രാഷ്ട്രീയ പ്രവേശനം എന്നാണ് സൂചന.
Discussion about this post