റിയാദ്: ജിദ്ദയില്‍ നിന്നും മകന്റെ വിവാഹത്തിനായി നാട്ടില്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന് ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു.
പാലക്കാട് വെച്ചായിരുന്നു അന്ത്യം. ചെന്നെയില്‍ താമസിക്കുന്ന സുരേഷ് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദര്‍ശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
also read: പെരുന്നാൾ അവധി ആഘോഷിക്കാനെത്തി; ഉമ്മുൽഖുവൈനിൽ വാഹനം പാഞ്ഞുകയറി മലയാളി യുവാവിന് ദാരുണാന്ത്യം
ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു സുരേഷ്. . ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നര്‍ത്തകിയും ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയുമാണ്. മക്കള്‍: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.
Discussion about this post