ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയും. ഇന്നോ നാളെയോ വീടൊഴിയുമെന്നാണ് വിവരം. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്.
ഈ മാസം 22 ന് ഉള്ളില്‍ വസതി ഒഴിയണമെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വീട് ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. ആദ്യമായി എംപി ആയ 2005 മുതല്‍ തുഗ്ലക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുല്‍ താമസിച്ചിരുന്നത്.
കുറ്റക്കാരന്‍ എന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സൂറത്ത് കോടതി തള്ളിയിരുന്നു. ഇതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത്. ഗുജറാത്ത് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Discussion about this post