മാവേലിക്കര: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥആപിച്ച് വിവാഹ വാഗ്ദാനം നൽകി പണം കവർന്ന കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. ചടയമംഗലം മണലയം ബിന്ദുവിലാസത്തിൽ ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്.
മാവേലിക്കര വാത്തികുളം സ്വദേശിയെയാണ് ഇവർ കബളിപ്പിച്ചത്. കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയെ ബിന്ദു സുഹൃത്താക്കിയത്. പിന്നീട് വിവാഹവാഗ്ദാനം നൽകിയശേഷം പഠനത്തിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
കേസില്‍ ബിന്ദുവിന്റെ മകന് മിഥുന് മോഹന്‍ പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും പോലീസ് അറിയിച്ചു.ഇവർ ഇതേരീതിയിൽ കോട്ടയം സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ കവർന്നെടുത്ത കേസിലെ പ്രിതയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post