ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കു വന്‍ തിരിച്ചടിയായി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടു. തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത്.
കഴിഞ്ഞദിവസം രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ ജഗീഷ് ഷെട്ടറിന്റെ ഹുബ്ബള്ളിയിലെ വീട്ടിലെത്തി അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നു.
also read: ആതീഖ് അഹമ്മദിന്റെ മക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു: കുട്ടികളെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി
എന്നാല്‍ ഇത് പാളിയതോടെയാണു ബിജെപി വിടുന്നതായി പ്രഖ്യാപനം. എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ഷെട്ടര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കും.
Discussion about this post