ഇടുക്കി: ഇടുക്കിയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത നാല്പ്പത്തിയഞ്ചുകാരന് അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു ആണ് അറസ്റ്റിലായത്.
വീട്ടില്‍ അതിക്രമിച്ച് കയറല്‍, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏപ്രില്‍ നാലിനായിരുന്നു സംഭവം. വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു മനു. 76-കാരിയായ അമ്മയെ വീട്ടില്പൂട്ടിയിട്ട ശേഷം ഇവരുടെ മകളായ നാല്‍പ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയെ ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അമ്മ തന്നെയാണ് അവശനിലയിലായ മകളെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
Discussion about this post