കൊല്ലം: കൊല്ലം പൂരം വെടിക്കെട്ടിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്കി. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര ഉപദേശക സമിതി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ക്ഷേത്ര ഉപദേശക സമിതി ജില്ലാ കളക്ടറിനും, എഡിഎമ്മിനും, ജില്ലാ പോലീസ് മേധാവിക്കും അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നടത്തുവാന്‍ അനുമതി ആവശ്യപ്പെട്ട് ക്ഷേത്രഭരണ സമിതി കോടതിയെ സമീപിച്ചത്.
വീണാ ജോര്‍ജ്ജ് പൊസോ അംഗീകരിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖകള്‍ കൊല്ലം എഡിഎമ്മിന് മുന്നില്‍ ഹാജരാക്കി അനുമതി നേടാമെന്നാണ് കോടതിയുടെ ഉത്തരവ്. വെടിക്കെട്ടിന് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസിന്റെയും, റവന്യൂ അധികാരികളുടെയും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന ഉപാധിയും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അഭിഭാഷകരായ വിഷ്ണു വിജയന്, ഹരികൃഷ്ണന്, കൗശിക്ക് എം ദാസ്, ആതിര എം ദാസ് എന്നിവരാണ് ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ടിന് ശക്തമായ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post