പിലിബിത്തി: വിവാഹിതയായ യുവതി ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി മകളെ ഒപ്പം കൂട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. യുവതി അത്താഴത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനും ഭർത്താവിന്റെ ബന്ധുക്കൾക്കുമെല്ലാം നൽകിയാണ് യുവതിയുടെ നീക്കം.
ഭക്ഷണം കഴിച്ച് എല്ലാവരും മയങ്ങിപ്പോയതോടെ തന്റെ രണ്ടു വയസ്സുള്ള മകളുമായി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൂടെക്കൊണ്ടു പോയെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവം പിന്നീട് അയൽക്കാരാണ് വീട്ടുകാരെ അറിയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയായിട്ടും ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇതോടെ അയൽവാസികൾക്ക് സംശയം തോന്നി അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ കുടുംബത്തിലെ അഞ്ചു പേരും അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്.
ഇതോടെ അയൽക്കാർ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മയങ്ങിവീണവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മധോട്ടണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുലാബ് തണ്ട ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ സുശീൽ കുമാർ എന്നയാളുടെ ഭാര്യയാണ് ഭർത്താവിന്റെ ബന്ധുക്കൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയശേഷം ഇറങ്ങിപ്പോയത്. തങ്ങൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയെന്നും സ്വർണ്ണവും പണവും അപഹരിച്ചെന്നും കാട്ടി ഭാര്യയ്ക്കെതിരെ സുശീൽ കുമാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏപ്രിൽ 6 ന് വൈകുന്നേരമാണ് യുവതി തയ്യാറാക്കിയ ഭക്ഷണം വീട്ടിലെ എല്ലാ ആളുകളു കഴിച്ചതെന്നും തുടർന്ന് എല്ലാപേരും ബോധരഹിതരായെന്നും സുശീൽകുമാർ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത ഭാര്യ അതിൽ മയക്കുമരുന്ന് കലർത്തിയിരുന്നുവെന്നാണ് സുശീൽ കുമാർ ുപറയുന്നത്.
തനിക്ക് മറ്റൊരു വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നതായി സുശീൽകുമാർ വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ പലതവണ വഴക്കുണ്ടായതായും സുശീൽ പറയുന്നു. സുശീലിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണം കഴിച്ച് മയങ്ങി വീണ സുശീൽ, സഹോദരി സാക്ഷി, അമ്മ സത്യവതി, മുത്തശ്ശി ചമ്പാദേവി, ഭാര്യാ സഹോദരൻ വിശാൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post