മാവേലിക്കര: കിണറ്റില്‍ വീണ് ജീവനായി പിടഞ്ഞ സഹോദരനെ അതിസാഹസികമായി രക്ഷപ്പെടുത്തി സഹോദരി. മാവേലിക്കരയിലാണ് സംഭവം. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെയാണ് മൂത്ത സഹോദരി ദിയ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് സംഭവം. ദിയയും അനുജത്തി ദുനിയയും മുറ്റത്ത് കളിക്കുന്നതിനിടെ ഇവാന്‍ കണ്ണ് വെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറിയ ഇവാന്‍ തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീണു.
ഇവാന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ ഉയര്‍ത്തി പൈപ്പില് തന്നെ തൂങ്ങി കിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ആദ്യം ഇവാനിനെ മുകളിലെത്തിച്ചു.
also read; ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എംഎ യൂസഫലി, ആസ്തി 5.3 ബില്യണ്‍ ഡോളര്‍
പിന്നീട് കയറില്‍ തൂങ്ങിപ്പിടിച്ചു ദിയയും കയറി. തലയില്‍ ചെറിയ മുറിവേറ്റ ഇവാനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം സ്‌കൂളിലാണ് പഠിക്കുന്നത്.
Discussion about this post