കൊല്ലം : മദ്യപിച്ച് വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. വാന്‍ ഡ്രൈവറായ ചിതറ സ്വദേശി സാബിത്താണ് അറസ്റ്റിലായത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് സാബിത്തിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ചടയമംഗലം-പാരിപ്പള്ളി റോഡില്‍ മാടന്‍നടയ്ക്കും ചുമടുതാങ്ങി ജംക്ഷനും മധ്യേ അപകടം. കുതിച്ചെത്തിയ വാന്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. കോട്ടുക്കല്‍ സ്വദേശി നൗഫല്‍, പളളിമുക്ക് സ്വദേശി അല്അമീന് എന്നിവരാണ് മരിച്ചത്.
നൗഫല്‍ തല്‍ക്ഷണം മരിക്കുകയും അല്അമീന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു സാബിത്ത് വാന്‍ ഓടിച്ചിരുന്നത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടശേഷം സാബിത്ത് വാന്‍ നിര്‍ത്താതെ പോയി.
also read: പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന് അഭിമാനമെന്ന് ആരാധക ലോകം
പിന്നീട് മാടന്നട ജംക്ഷനിലുളള ഒരു വീടിന്റെ ഗേറ്റും മതിലും ഇടിച്ചുതകര്‍ത്താണ് വാന്‍ നിന്നത്. യുവാക്കള്‍ വര്‍ക്കല ബീച്ചില്‍ പോയി തിരികെ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post