കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പനങ്ങാടാണ് സംഭവം. ഗൃഹനാഥനായ മണിയന്, ഭാര്യ സരോജിനി, മകന് മനോജ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയം. സരോജിനിയുടെ സഹോദരി ഇന്ന് രാവിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് മൃതദേഹങ്ങളും കണ്ടത്.
വീട്ടിലെ മുറിയില്‍ മണിയന്റെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. വിവരമറിഞ്ഞെത്തിയ പോലീസ് പരിശോധന നടത്തുകയാണ്.
ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.രാത്രി നല്ല മഴയായിരുന്നുവെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും അയല്‍വാസി വ്യക്തമാക്കി.ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്.
Discussion about this post