കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നരയേടെയാണ് വീടിന് നേരെ ബോംബേറ് നടന്നത്. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശിയായ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
വീടിന് നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞെന്നും ഇതില്‍ ഒന്ന് വീടിന്റെ ചുമരില്‍ തട്ടി പൊട്ടിയെന്നും ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗമായത് കൊണ്ടായിരിക്കാം വീടിന് നേരെ ആക്രമണം ഉണ്ടായതെന്നും ശശികുമാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബോംബ് സ്വകാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post