ആലപ്പുഴ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന് നിത്യന് സുരേഷ് (അപ്പു) ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായിരുന്നു നിത്യന്. ചെങ്ങണ്ട പാലത്തിന് വടക്ക് കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.
നിത്യന് സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോയും കൂട്ടി ഇടിക്കുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക്. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന് സുരേഷ്.
Discussion about this post