ചേര്‍ത്തല: ആലപ്പുഴയില്‍ ബേക്കറിയില്‍ തീപിടിത്തം. ചേര്‍ത്തയിലെ ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയാണ് കത്തി നശിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30യോടെയാണ് സംഭവം. ബേക്കറിക്ക് തീപിടിക്കുന്നത് പത്ര ഏജന്റുമാര്‍ ആണ് ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും സ്ഥലത്തെത്തി,. പിന്നാലെ അഗ്‌നിശമനസേയെ വിവരമറിയിച്ചു.
അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കടക്കുളളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇതു സംബന്ധിച്ച് ചേര്‍ത്തല പോലീസില്‍ ഉടമ ദിനുമോന്‍ പരാതി നല്‍കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Discussion about this post