സന്നിധാനം: കഴിഞ്ഞദിവസം മലകയറാന്‍ എത്തിയ 47കാരിയായ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി..ഇന്നലെ രാത്രിയാണ് ഇവര്‍ ദര്‍ശനത്തിന് കുടുംബസമേതം എത്തിയത്. പോലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായതായി പോലീസ് പറയുന്നു.
എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇവരെ മടക്കി അയച്ചതായി പോലീസ് അറിയിച്ചു. അതേസമയം തീര്‍ത്ഥാടകര്‍ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല പോലീസ് മടക്കി എന്ന പരാതി പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു. വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.
Discussion about this post