അമ്പലപ്പുഴ: മകന്റെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം സംബവിച്ച് മരിച്ചു. അമ്പലപ്പുഴ പുറക്കാടാണ് സംഭവം. മകൻ ജീവനൊടുക്കിയത് അറിഞ്ഞ മാതാവ് കുഴഞ്ഞുവീഴുകയായിരുന്നു.
പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായിരുന്നു നിധിൻ. ബുധനാഴ്ച രാത്രി എട്ടോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ നിധിനെ കണ്ടെത്തുകയായിരുന്നു.
ALSO READ- തൃശൂരിൽ ഇരുകുടുംബങ്ങൾ തമ്മിൽ വഴക്ക്; വെട്ടേറ്റ് ആറ് വയസുകാരന് ദാരുണ മരണം; മാതാവിന് ഗുരുതര പരിക്ക്
മകന്റെ മരണവാർത്തയറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടായി. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു.
Discussion about this post