പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട്, പന്തളത്ത് നടന്ന സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട കര്‍മസമിതി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന്റെ മൃതദേഹം നാളെ സംസ്കരിക്കും.
തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്നും രാവിലെ 9 മണിക്ക് വിലാപയാത്രയായി പന്തളത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കുളനടയിലും പന്തളത്തും അന്തിമോപചാരം അര്‍പ്പിച്ച ശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തുക. ബിജെപി സംസ്ഥാന നേതാക്കള്‍ നാളെ പന്തളത്ത് ചന്ദ്രന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് മൃതദേഹം സംസ്കരിക്കുക.
Discussion about this post