തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോഷമാണ് ഇന്ന് സംസ്ഥാനത്ത് കണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ജനരോഷത്തിനിടെ ചിലസാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി. രാഷ്ട്രീയ ദുരുദ്ദേശത്തോടെ അഴിച്ചുവിട്ട അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപിയില്‍ അടിച്ചേല്പിക്കുന്നത് ആരോഗ്യകരമല്ലെന്നും
പലയിടങ്ങളിലും, സംഘടിതമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ യാതൊരുപ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
ഇതിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു എന്നത് ഖേദകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും, ശ്രമവും എല്ലാഭാഗത്തുനിന്ന് ഉണ്ടാവണം. എന്നാല്‍ ബിജെപിയെ ബഹിഷ്കരിക്കാനുളള ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനവും നിര്‍ഭാഗ്യകരമാണ്. ഒരു പക്ഷെ കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇങ്ങനെ ഒരു മാധ്യമ ബഹിഷ്ക്കരണം ഇത് ആദ്യമായിരിക്കുമെന്നും
ശ്രീധരന് പിള്ള പത്രക്കുറിപ്പില്‍ വിശദമാക്കി.
Discussion about this post