തിരുവനന്തപുരം: മദ്യലഹരിയില്‍ എത്തിയതിന് പിന്നാലെ വീടിന് തീവെച്ച് യുവാവ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ മകന് അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ (38) ആണ് സ്വന്തം വീട് കത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. അന്തോണി മയക്ക് മരുന്നുള്‍പ്പെടെ ലഹരിക്കടിമയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സമയത്ത് ഗോപകുമാറിന്റെ അമ്മ ഉഷയും മകന് ശ്യം കുമാറും വീട്ടില്‍ ഉണ്ടായിരുന്നു.
വീടിന് തീപടര്ന്നുകയറുന്നത് കണ്ട് ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഗോപകുമാറിന്റെറെ പിതാവ് ഗോപി ഒരു വശം പൂര്‍ണ്ണമായും തളര്‍ന്ന് കിടപ്പാണ്. അന്തോണി മദ്യപാനം പതിവായതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. മദ്യപിച്ചെത്തിയ അന്തോണി വീട്ടുകാരെ ഉപദ്രപിക്കുന്നത് പതിവായിരുന്നു.
ഗോപകുമാര്‍ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവര്‍ അടുത്ത വീട്ടിലേക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാര്‍ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു.
വീട്ടുപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പടെയും കത്തി നശിച്ചതായി പറയുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
Discussion about this post