മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ രണ്ടു ദിവസ പരിപാടിയില്‍ പങ്കെടുത്തവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മുപ്പത്താറ് അനുയായികളാണ് സ്വര്‍ണമാല മോഷണം പോയതായി പരാതിപ്പെട്ടത്. മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി നിരവധിയാളുകള്‍ പോലീസില്‍ പരാതിപ്പെട്ടു. വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു.
രണ്ടു ലക്ഷത്തിലധികം പേര് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.
Read also: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: അറ്റന്‍ഡര്‍ അറസ്റ്റില്‍, സസ്പെന്‍ഡ് ചെയ്തു
സംഭവത്തിനു പിന്നാലെ ശാസ്ത്രിയുടെ പരിപാടിക്കെതിരേ ചില അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി. ശാസ്ത്രിയുടെ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പോലീസിന് മെമ്മൊറാണ്ടം നല്കി. അതേസമയം മോഷണ പരാതിയില്‍ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post