കല്‍പ്പറ്റ: എറണാകുളം കലക്ടറായിരിക്കെ തന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും താന്‍ ചെയ്തിട്ടുണ്ടെന്ന് വയനാട് കലക്ടറായി സ്ഥാനമേറ്റ കലക്ടര്‍ രേണുരാജ്. സ്ഥലംമാറ്റം സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് സ്വാഭാവികമായ കാര്യം മാത്രമാണെന്നും രേണു രാജ് പറഞ്ഞു.
തന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എറണാകുളം കളക്ടറായിരിക്കെ ചെയ്തു എന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും തനിക്ക് പിന്നാലെ വന്ന കലക്ടര്‍ അതു ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റേതായ പങ്കു വച്ചതായും രേണു രാജ് പറഞ്ഞു.
പുതിയ ജില്ലയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനും അതെല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരം തീപിടിത്തം അണയ്ക്കുന്നതിനു ശ്രമങ്ങള്‍ നടക്കുന്നതിനിടെ കലക്ടര്‍ രേണുരാജിനെ സ്ഥലം മാറ്റിയത് വലിയ വിവാദമായിരുന്നു.
Discussion about this post