മുംബൈ: വീട്ടനുള്ളില്‍ അഴുകിയ നിലയില്‍ 53 കാരിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ ലാല്‍ബാഗിലാണ് നടുക്കുന്ന സംഭവം. പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡില്‍ എടുത്തു.
രണ്ട് മാസത്തോളമായി സ്ത്രീയെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് സ്ത്രീയുടെ സഹോദരന് ചൊവ്വാഴ്ച കാലാചൗക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയ പോലീസ് അലമാരയിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തുകയായിരുന്നു. മൃതദേഹം അഴുകിയിട്ടും ദുര്‍ഗന്ധം വന്നിരുന്നില്ല. അതേസമയം, മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മരിച്ച സ്ത്രീയുടെ ഇരുപത്തിരണ്ടുകരിയായ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post